·
#സുന്ദര_കാഴ്ചകൾ_സമ്മാനിക്കുന്ന_മേട്ടുപ്പാളയം_ഊട്ടി_ട്രെയിന_യാത്ര..!🚂
Credit : Shakir Tk Shakki

ഈ യാത്രയെ കുറിച്ച് പറയും മുൻപ് ചെറിയ ഒരു ചരിത്രം പറയാനുണ്ട് 1899 ൽ ആണ് മേട്ടുപാളയം മുതൽ ഉദഗ മണ്ഡലം ( ഊട്ടി) വരെ (നീലഗിരി മൗണ്ടെയിൻ സർവീസ് ) ട്രെയിൻ സർവീസ് ആരംഭിച്ചത്. നീലഗിരി ക്കാടുകൾ കയറിപ്പോകുന്നതിനായി പൽചക്രം ഘടിപ്പിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. 2005 ൽ ആണ് ഈ ട്രെയിൻ ലോക പൈതൃക പട്ടികയിൽ ഇടം നേടിയത്. 46 km ആണ് ആകെ ദൂരം 4.50 മണിക്കൂർ യാത്രയുണ്ട്. 10 സ്റ്റേഷനുകളാണ് ഇതിനിടയിൽ ഉള്ളത് 209 വളവുകളും 16 തുരങ്കങ്ങളും 250 പാലങ്ങളും താണ്ടി വേണം ആവി എഞ്ചിന് ഓടുന്ന ഈ പൈതൃക ട്രെയിൻ ഊട്ടിയിലെത്താൻ. ആവി എഞ്ചിനിൽ വെള്ളം നിറക്കുന്നതിന് ഇടക്കിടക്ക് നിർത്തും. ഈ വെക്കേഷനിൽ സ്‌പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിചിരിക്കുന്നു രാവിലെ 9,00മണിക്ക് യാത്ര തുടങ്ങും ടിക്കറ്റ് പൈസ 1210/- & 815/- രൂപയാണ് സാധരണക്കാർക്ക് ഇത് ഉപകാരപെടില്ല എന്നാൽ വിദേശികളാണ് കൂടുതലും ഈ സർവീസ് യൂസ് ചെയ്യുന്നത്.
🚂*ഇനി യാത്രയിലേക്ക്*🚂 ആദ്യമേ പറയട്ടെ ഇത് ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യാതെ ഈ യാത്രക്കായി പോയവരുടെ യാത്ര വിവരണമാണ് ടിക്കറ്റ് ബുക്ക് ചെയ്തു കിട്ടാനുള്ള ബുദ്ധിമുട്ട് കാരണം പലതവണയായി യാത്ര നീണ്ടു പോയി അവസാനം ടിക്കറ്റ് ബുക്ക് ചെയ്യാതെ ഞങ്ങൾ നാല് പേര് പോവ്വാൻ തീരുമാനിച്ചു. ഈ യാത്ര ആരംഭിക്കുന്നത് മലപ്പുറത്ത് നിന്നാണ് (സമയങ്ങളിൽ മാറ്റം ഉണ്ടായേക്കാം) 14/04/2018 രാവിലെ ◾മലപ്പുറത്തിന്റെ സ്വന്തം റെയിൽവേ സ്റ്റേഷനായ അങ്ങാടിപ്പുറത്തു നിന്നും നിലമ്പൂർ ഷൊർണുർ പാസഞ്ചറിൽ 7.40 A.M നു 10/- രൂപ ടിക്കറ്റ് എടുത്ത് യാത്ര തിരിച്ചു. 8.30 ഷൊർണൂർ എത്തി (ബ്രേക്ക് ഫാസ്റ്റ് ഇവിടെ നിന്നും ) ◾യാത്ര പലപ്പോഴും പ്ലാൻ ചെയ്തപോലെ ആവണമെന്നില്ല. 9.45 A.M ന്റെ കോയമ്പത്തൂർ ധർബാദ് എക്സ്പ്രസ്സ് പോവാനായിരുന്നു പ്ലാൻ എന്നാൽ രാവിലെ 8.00A.M നു പോവേണ്ട ഷൊർണുർ_കോയമ്പത്തൂർ പാസഞ്ചർ 1.30 മണിക്കൂർ ലേറ്റ് ആയതിനാൽ അതിൽ കയറാൻ സാധിച്ചു. ടിക്കറ്റ് റേറ്റ് 25/- ഒരു നീണ്ട യാത്ര വിൻഡോ സീറ്റ് വീക്നെസ് ആയതോണ്ട് പുറത്തെ കാഴ്ചകൾ കണ്ടു കൊണ്ടിരിന്നു... പുറത്ത് നല്ല പാലക്കാടൻ ചൂടും യാത്രക്കാർ വളരെ കുറവും കാരണം ട്രെയിനിൽ ചിലരൊക്കെ നല്ല ഉറക്കമായിരുന്നു 12.30 P.M നോട് കൂടി ട്രെയിൻ കോയമ്പത്തൂരിൽ എത്തി. (ലഞ്ച് നിസ്കാരം എല്ലാം അവിടെ നിന്നും ) ◾വിചാരിച്ചതിലും നേരത്തെ കോയമ്പത്തൂർ എത്തിയതിനാൽ അവിടെ നിന്നും 3.15 P.M നു ആണ് കോയമ്പത്തൂർ - മേട്ടുപായലയം പാസഞ്ചർ ടിക്കറ്റ് 10 /- രൂപ ടിക്കറ്റ് എടുത്ത് ട്രെയിൻ സമയമാകും വരെ 2 മണിക്കൂറോളം സ്റ്റേഷനിലെ ഹൈസ്പീഡ് വൈഫെ യൂസ് ചെയ്തോണ്ട് അവിടെ ഇരുന്നു. പോവ്വാനുള്ള ട്രെയിൻ പ്ലാറ്റ്ഫോമിൽ വന്നപ്പോൾ വീണ്ടും യാത്ര തുടങ്ങി അവിടെയും വിൻഡോ സീറ്റ് തന്നെ 4.15 pm നു മേട്ടുപ്പാളയം സ്റ്റേഷനിൽ എത്തിയ ഞങ്ങൾ കാന്റീനിൽ നിന്നും ഒരു കോഫി യും കുടിച്ച് തൊട്ടടുത്തെ മ്യൂസിയത്തിൽ പൈത്യക ട്രെയിനിന്റെ തുടക്കം മുതൽ ഉപയോഗിച്ചിരുന്ന സാധനങ്ങളുടെ ചരിത്രം എല്ലാംകണ്ടും ഫോട്ടോസ് എടുത്തും നടന്നു (ഇത് മിക്കവാറും ആരും തന്നെ കാണാറില്ല എല്ലാവരും സ്റ്റേഷനിൽ എത്തുന്നത് പുലർച്ചെ ആണ് ) ◾താമസം റെയിൽവേ നൽകുന്നുണ്ട് അതിനു 2 പേർക്ക് 350 /- രൂപ രാവിലെ ക്യു നിൽക്കാൻ ഏറ്റവും തൊട്ടടുത്താണ് ഈ റൂമുകൾ എന്നാൽ ഇതിലും കുറച്ചു പൈസക്ക് റെയിൽവേ ട്രാക്കിന്റെ അപ്പുറത്ത് കിട്ടുമെന്ന് അറിയാമായിരുന്നു. ഭാരത് ഭവനം അവിടെ 500/- രൂപ നൽകി ഞങ്ങൾ നാല് പേര് ക്ക് ഒരു റൂം എടുത്തു.
രാവിലെ 3 മണിക്ക് വന്നു ക്യു നിന്നാൽ മാത്രെമേ ടിക്കറ്റ് കിട്ടൂ എന്ന് സ്റ്റേഷനിൽ വർക്ക് ചെയ്യുന്ന ചേച്ചി പറഞു തന്നിരുന്നു. അത് കൊണ്ട് തന്നെ നേരത്തെ ഫുഡ് കഴിച്ചു ഉറങ്ങി 2മണിക്ക് പോയി ക്യു നിൽക്കാൻ പ്ലാൻ ചെയ്തു.. രാത്രിയിൽ ഫുഡ് കഴിക്കാൻ 500 മീറ്റർ നടന് മേട്ടുപ്പാളയം ബസ് സ്റ്റാൻഡിൽ എത്തി അവിടെ അന്നപൂർണ ഹോട്ടലിൽ നിന്നും ഫുഡ് കഴിച്ചു കഴിഞു ഇറങ്ങുമ്പോൾ പുറത്ത് ചൂടിൽ നിന്നും മനസ്സിനും മണ്ണിനും കുളിരേകി ഒരു കിടിലൻ മഴ, മഴചാറ്റൽ ആയി കുറഞ്ഞപ്പോൾ റൂം ലക്ഷ്യമാക്കി നടന്നു. പിന്നെ ഒരു നല്ല ഉറക്കം പുലർച്ചെ 2 മണിക്ക് റൂം പൂട്ടി കീ റിസപ്ഷനിൽ നൽകി സ്റ്റേഷനിലേക്ക് അവിടെ ഒരു ലൈറ്റ് പോലുമില്ല ഇരുട്ടിൽ തപ്പി ക്യു നിൽക്കേണ്ട സ്ഥലത്തു ചെല്ലുമ്പോൾ 2 പേര് നല്ല ഉറക്കമാണ് അങ്ങനെ ടിക്കറ്റ് കിട്ടാനുള്ള ഈ ഗെയിം ൽ ലാസ്റ്റ് സ്റ്റേജ് വരെ എത്തി എന്നുള്ള സന്തോഷം ഞങ്ങളിൽ കാണണമായിരുന്നു.. 6.30 വരെ അവിടെ ക്യു നിക്കണം ഇനിയൊരു ഉറക്കം സാധ്യമല്ല അപ്പൊ പിന്നെ ലുഡോ കളിച്ചു ഇരിക്കാം എന്ന് കരുതി കളി തുടങ്ങി. ക്യു നീളം കൂടി കൊണ്ടേ ഇരുന്നു സമയം 3 ആയി 4 ആയി 5 ആയി ഒരു ജാഥക്ക് ഉള്ള ആളുകൾ അവിടെ ഉണ്ട്. ഇവരെ എല്ലാവരെയും എങ്ങനെ കൊണ്ട് പോവുമെന്നായിരുന്നന്റെ സംശയം അങ്ങനെ വിഷു ദിനത്തിൽ നാട്ടിൽ പടക്കം പൊട്ടിച്ചു പൊൻപുലരി യെ വരവേൽക്കുമ്പോൾ ഇവിടെ ആവിയെഞ്ചിന്റെ ചൂളം വിളിയുടെ ട്രെയിൻ ട്രാക്കിലേക്ക് 15/04/2018 ◾സമയം 6.30 സ്റ്റേഷനിൽ ആളുകളുടെ ബഹളം എല്ലാവരും ട്രെയിനിൽ കയറാനുള്ള ആകാംഷയോടെ നിൽക്കുന്നു. ടിക്കറ്റ് കിട്ടുമോ എന്ന ഭയം പിന്നിൽ നിൽക്കുന്നവരിൽ കാണാൻകഴിഞ്ഞു. ആദ്യം ടോക്കൺ തരും അതിനായി ട്രെയിനിലേക്ക് ഓരോ ഫാമിലിയെയും കയറ്റാൻ തുടങ്ങി അങ്ങനെ വിൻഡോ സീറ്റ് കിട്ടിയപ്പോൾ സന്തോഷം തോന്നി സീറ്റുകൾ നിമിഷ നേരം കൊണ്ട് എല്ലാം ഫുൾ ആയി. അവസാനം ക്യു നിൽക്കാൻ വന്നവർക്കും ട്രെയിനിൽ അവസരം നൽകിയപ്പോൾ സന്തോഷം തോന്നി എല്ലാവരും കയറി ശേഷം ടിക്കറ്റ് എടുക്കാൻ ടോക്കൺ കൊണ്ട് ടിക്കറ്റ് കൗണ്ടറിൽ പോയി 15/- രൂപ നിരക്കിൽ ടിക്കറ്റ് എടുത്ത് സ്വപനയാത്രക്കായി കാത്തിരുന്നു... ◾പൈത്യക ട്രെയിൻ യാത്ര 7.15 am നു മേട്ടുപ്പാളയത്ത് നിന്നും ചൂളം വിളിയോടു കൂടി പുറപ്പെട്ടു.... യാത്രയിൽ ടിക്കറ്റ് ചെക്കറുടെ വക അടിപൊളി ഗാനങ്ങളും ആയപ്പോൾ യാത്രക്കാരും ഹാപ്പി. പുറത്തെ കാഴ്ചകൾ കണ്ടു യാത്ര തുടർന്നു.. കാടും മലയും ചെറിയ തുരങ്കങ്ങളും വെള്ള ചാട്ടവും പുഴയും കണ്ടു ഉയരങ്ങളിലേക്ക് യാത്ര തുടർന്നു കൊണ്ടിരുന്നു യാത്രക്കിടയിൽ ഓരോ സ്റ്റേഷനിലും ട്രെയിൻ 10 മിനിറ്റ് നിർത്തും യാത്രക്കാർക്ക് പുറത്തെ കാഴ്ചകൾ കണ്ടു ആസ്വദിക്കാനും ആവിയെഞ്ചിനിൽ വെള്ളം നിറക്കാനും സ്റ്റേഷൻ ഓക്കെ പേരിൽ മാത്രം നല്ല അസ്സൽ കാട് തന്നെ.. യാത്രകൊടിവിൽ 12.00P.M നു ഉധാഗമണ്ഡലം (ഊട്ടി ) യിൽ എത്തി ഒരു സ്വപ്‌നയാത്ര സഫലമായതിൽ അല്ലാഹുവിനോട് നദി പറഞ്ഞു ഇറങ്ങി... പിന്നീട് ഊട്ടി യിലെ ബോട്ട് ഹൌസിൽ കുറച്ചു സമയം ചിലവഴിച്ചു. ◾രണ്ടു ദിവസത്തെ ട്രെയിൻ യാത്രക്ക് ശേഷം ഇനിയൊരു ആനവണ്ടി യാത്ര ഊട്ടി - മലപ്പുറം കെ.എസ്. ആർ.ടി.സി യിൽ 149 /- രൂപ ടിക്കറ്റ് എടുത്ത് 4.30 pm അവിടെ നിന്നും പുറപ്പെട്ടു രാത്രി 9.50 pm മലപ്പുറം എത്തി യാത്രയിൽ കൂടെ ഉള്ളവർ Ali Kottakkal Sibgath Rahman Ck Salih Vp
📱Whare is my train ( mobile app ) നിങ്ങൾക്ക് ഈ യാത്രയെ കുറിച്ച് ഹെല്പ് വേണമെങ്കിൽ 9809256288 വിളിക്കാം.. Fb@ Shakir Tk Shakki

No comments:
Post a Comment