പച്ച പുതച്ച കാനന ഭംഗിയിൽ കണ്ണഞ്ചിപ്പിക്കുന്ന കമനീയ കാഴ്ചയുടെ സുകൃതമാണ് നിലംബൂർ. ആകാര മനോഹാരിയതയിൽ അലങ്കാരമായ മലനിരകളും കാടിനോട് കിന്നാരം ചൊല്ലി പാട്ടുമൂളി ഒഴുകുന്ന പുഴകളും അതിരിടുന്ന പ്രകൃതിയുടെ പറുദിസാ. സുഗന്ധ വ്യഞ്ജനങ്ങളും കായ്കനികളും കാട്ടുതേനും കൊണ്ട് സമൃദ്ധമായ ഈ താഴ്വര . തടിയഴകും ഉൾക്കാമ്പും കൊണ്ട് കീർത്തികേട്ട വിശ്യാവിഖ്യാത തേക്കുകളുടെ സ്വന്തം നാടാണ്. കേരളവും തമിഴ്നാടുമായി അതിരുപങ്കിടുന്ന നീലഗിരികുന്നുകളോട് ചേർന്ന് കിടക്കുന്ന നിലംബൂർ ഇന്ന് ഗതകാല പ്രതാപത്തിന്റെ പ്രൗഢി പൊഴിയാതെ പുതുകാലത്തിന്റെ പ്രതീക്ഷകൾക്കൊപ്പം വികസനത്തിന്റെ പുത്തൻ ചക്രവാളങ്ങൾ താണ്ടുകയാണ്. ഒരു നാടിന്റെ വികസനമെന്നാൽ അത് സർവ്വമേഖലകളിലുമുള്ള സന്തുലിതമായ വളർച്ചയാണ്. നിലംബുരിൽ ഇന്ന് അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭാസ സ്ഥാപനങ്ങൾ ഉണ്ട്. നിലംബൂർ ടൂറിസം ഇടനാഴി പദ്ധതി സംസ്ഥാനത്തെ തന്നെ പുതുമയുള്ള പദ്ധതികളിൽ ഒന്നാണ് .
![]() |
| canoli plot, nilamboor |
നിലംബുരിലെ പ്രധാപ്പെട്ട ഒരു കാഴ്ചയാണ് കനോലി പ്ലോട്ട് . ലോകത്തിലെ തന്നെ ആദ്യത്തെ മനുഷ്യനിർമിത തേക്കിൻ കാട്. വലിയൊരു തൂക്കുപാലത്തിലൂടെ ചാലിയാർ പുഴയെ മുറിച്ചു കിടന്നുവേണം കനോലിപ്ലോട്ടിലേക് പ്രവേശിക്കാൻ. 1846 ഇൽ മലബാർ കളക്ടർ ആയിരുന്ന കനോലിയുടെ നിർദ്ദേശപ്രകാരമാണ് മനോഹരമായ ഈ തേക്കിൻ തോട്ടം വെച്ച് പിടിപ്പിച്ചത്. അഞ്ചര ഏക്കർ വിസ്തൃതിയുള്ള നിലംബൂർ തേക്കിൻതോട്ടം ലോകപൈതൃക പട്ടികയിലും ഇടം നേടിയിട്ടുണ്ട് . ഏഷ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ തേക്കുമരം സ്ഥിതി ചെയ്യുന്നത് നമ്മുടെ നിലംബൂർ കാട്ടിലാണ്. ദിവസവും ഒരുപാട് ആളുകൾ ഈ തേക്കുമരം നേരിൽ കാണാനായി മാത്രം ഇവിടേക്കെത്തിച്ചേരുന്നുണ്ട്. 2009 ഇൽ സന്ദർശകർക്കായി ഇവിടം തുറന്നു നൽകിയ അന്ന് മുതൽ നല്ല തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. തേക്കിൻ തോട്ടത്തിൽ ഒറ്റ നടുവിൽ ഒരു കൂറ്റൻ മഴമരം കാണാം അതിന്റെ മടക്കുകൾക്കിടയിൽ നിന്നാൽ എത്ര വല്യ മഴവെന്നാലും നന്നായില്ല എന്നാണറിയാൻ സാധിച്ചത് . ഈ മരത്തിന്റെ ചില്ലകൾ ഒരു കുട പോലെയാണ് ആദ്യകാഴ്ചയിൽ തന്നെ വ്യക്തമാകുന്നത്. നിലംബൂർ ടൗണിൽ നിന്നും ഏകദേശം 4 കിലോമീറ്റര്‍ മാത്രമാണ് കനോലി പ്ലോട്ടിലോട്ടുള്ള ദൂരം ഇനി റെയിൽവേ സ്റ്റേഷനിൽ നിന്നുമാണെങ്കിൽ അത് 5 കിലോമീറ്ററായി കൂടും. അതുമല്ല കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കനോലിപ്ലോട്ടിലേക്ക് വരനാണെങ്കിൽ ഏതാണ്ട് 36 കിലോമീറ്റര്‍ സഞ്ചരിക്കണം.
![]() |
| aadyanpaara waterfalls, nilamboor |
നിലംബുരിലെ അടുത്ത വിസ്മയം നിലംബൂർ താലൂക്കിലെ കുറുമ്പിലാങ്കോട് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ആഢ്യൻപാറ വെള്ളച്ചാട്ടവുമാണ്. വെള്ളച്ചാട്ടത്തിന് പുറമെ പുല്‍മേടുകൾക്കും ആഢ്യൻപാറ പേരുകേട്ട സ്ഥലമാണ്. നിലംബൂർ പട്ടണത്തിൽ നിന്നും ഏകദേശം 15 കിലോമീറ്റര്‍ അകലെയാണ് ആഢ്യൻപാറ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടേയും അതുപോലെ ലോകത്തിന്റെ തന്നെയും വിവിധ ഭാഗത്തുനിന്നും ഒരുപാട് ആളുകൾ ഈ മനോഹാരിത ആസ്വദിക്കാൻ വന്നുചേരുന്നുണ്ട്. വേനൽ കാലത്തു ഇവിടെ വെള്ളം വളരെ കുറവായിരിക്കും ആ മാസങ്ങളിൽ ആഢ്യൻപാറ സഞ്ചാരികളെ നിരാശപ്പെട്ടുത്താറുണ്ട്. മറ്റുള്ള കാലങ്ങളിൽ പാറപുറത്തു കൂടി മൂളിപ്പാട്ടും പാടി ഒഴുകുന്ന കാനന ചോല തന്നെ തേടിയെത്തുന്ന സഞ്ചാരികളെ നിരാശപ്പെടുത്തി അയക്കാറില്ല .
നിലംബൂർ പട്ടണത്തിൽ നിന്നും ഏകദേശം 4 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന തേക്ക് മ്യൂസിയമാണ് അടുത്ത കാഴ്ച . രണ്ടു നിലകളിലായി സ്ഥിതി ചെയുന്ന ഈ മ്യൂസിയം കേരള ഫോറസ്ററ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിന്റെ ഭാഗമായിട്ടുള്ളതും അതിനേക്കാളേറെ ലോകത്തിലെ തന്നെ ആദ്യ തേക്ക് മ്യൂസിയവുമാണ്. 1995 ലാണ് ഇ മ്യൂസിയം തുറക്കപ്പെട്ടത്. 1840 കളിൽ ബ്രിട്ടീഷ് ഭരണകൂടം തേക്കിൻ തൈകൾ നട്ടുപിടിപ്പിക്കുന്നതു മുതലുള്ള ചരിത്ര വസ്തുതകൾ ഇവിടെയുടനീളം പ്രദർശിപ്പിച്ചിരിക്കുന്നു.
യാത്രകൾ ഇഷ്ടപെടുന്ന എന്റെ എല്ലാ സുഹൃത്തുക്കളോട് മറ്റൊരു യാത്രയുമായി എത്തുവാൻ തത്കാലം വിടചോദിക്കുന്നു നന്ദി . നിലമ്പൂർ യാത്രയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു https://www.facebook.com/yathrikan1 യാത്രികൻ എന്ന ഫേസ്ബുക് പേജുമായി ബന്ധപ്പെടാവുന്നതാണ്



