Sunday, 29 April 2018

പരുന്തുംപാറ, പ്രകൃതി_തീർത്ത_വിസ്മയം


#പരുന്തുംപാറ❤❤ #പ്രകൃതി_തീർത്ത_വിസ്മയം❤❤ പരുന്തുംപാറ – കോട്ടയം കുമിളി റോഡിൽ പീരുമേട്ടിൽ നിന്നും 6Km മാറിയാണ് പരുന്തുംപാറ. KK റോഡിൽ പാമ്പനാർ എന്ന സ്ഥലത്തു നിന്നും വലത്തോട്ട് തിരിഞ്ഞു 4Km സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാം.വൈകുന്നേരങ്ങളിൽ കോട മഞ്ഞു വന്നു മൂടുന്ന ഇവിടെ നിന്ന് ശബരിമലയുടെ വിദൂര ദൃശ്യം കാണാം. തേക്കടിയോ വാഗമണോ സന്ദർശിക്കുന്നവർ തീർച്ചയായും വരേണ്ട ഒരിടമാണിത്. പരുന്തുംപാറയുടെ സൗന്ദര്യം എല്ലായ്‌പ്പോഴും ആസ്വദിക്കുവാന്‍ പ്രകൃതി ദേവിയുടെ അനുഗ്രഹം കൂടിയേ തീരു. കോടമഞ്ഞും മഴയും വെയിലുമെല്ലാം പരുന്തുംപാറയ്ക്ക് വിസ്മയചാരുതയേകുന്നു. ജീവിതത്തിന്റെ ഉയര്‍ച്ച താഴ്ചകളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ അഗാധഗര്‍ത്തങ്ങളും ഉയരംകൂടിയ പാറകളും നമ്മുക്ക് ഇവിടെ കാണം. സൗന്ദര്യ ആരാധകര്‍ക്കായി പ്രകൃതി ഒരുക്കിയിരിക്കുന്ന ദൃശ്യവിരുന്നാണ് പരുന്തുംപാറ. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് ദൈവം നല്‍കിയ സമ്മാനങ്ങളില്‍ ഒന്നാണിത്. ഋതുഭേദങ്ങള്‍ക്കനുസരിച്ച് പുതുപുത്തന്‍ കുപ്പായങ്ങള്‍ അണിഞ്ഞ് നിത്യസുന്ദരിയായി ആരാധകരുടെ മുന്നില്‍ പരുന്തുംപാറ തല ഉയര്‍ത്തി നില്‍ക്കുന്നു.

No comments:

Post a Comment

#രാമക്കൽമേട്❤❤ #കാറ്റിനാൽ_വിസ്മയം_തീർക്കുന്ന_സ്വർഗ്ഗം😍😍

  # രാമക്കൽമേട് ❤ ❤ # കാറ്റിനാൽ_വിസ്മയം_തീർക്കുന്ന_സ്വർഗ്ഗം 😍 😍 Credit : Akhilesh Kumar കാൽവരി മൗണ്ടിലെ മഴയും...